റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോദി 26/03/21 വെള്ളിയാഴ്ച ബംഗ്ലാദേശിലേക്ക്: കോവിഡിന് ശേഷമുള്ള ആദ്യ വിദേശ പര്യടനം

March 26, 2021 - 12:01 pm

ധാക്ക: കോവിഡിന് ശേഷമുള്ള ആദ്യ വിദേശ പര്യടനം 26/03/21 വെള്ളിയാഴ്ച ആരംഭിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശിലേക്കാണ് അദ്ദേഹം പോവുന്നത്. ബംഗ്ലാദേശ് ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികളിലും നരേന്ദ്രമോദി പങ്കെടുക്കും. ഇന്നും നാളെയും മോദി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രസിഡണ്ട് മദ് അബ്ദുള്‍ ഹമീദുമായും കൂടിക്കാഴ്ച നടക്കും. വിവിധ കരാറുകളിലും ഒപ്പുവയ്ക്കും.വെള്ളിയാഴ്ച ശ്രീ ശ്രീ ഹരിചന്ദ് ക്ഷേത്രത്തില്‍ എത്തി മത്വ സമുദായത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് മത്വ സമുദായത്തിന്റെ സ്ഥാപകന്‍ ഹരിചന്ദ് ഠാക്കൂറുമായി വസതിയില്‍ കൂടിക്കാഴ്ച നടത്തും. ശേഷം ജഷോരേശ്വരി കാളി ക്ഷേത്രത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി ദര്‍ശനം നടത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *