റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഎം നേതാവിന്റെ കൊല: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത് എന്‍ഐഎ

March 28, 2021 - 9:53 pm

കൊല്‍ക്കത്ത: 2009 ല്‍ സിപിഎം നേതാവ് പ്രബീര്‍ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ എന്‍ഐഎ അറസ്റ്റുചെയ്തു.തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗമായ ഛത്രധര്‍ മഹാതൊയാണ് പിടിയിലായത്.ഉച്ചയോടെ കോടതിയില്‍ ഹാജരാക്കാനായി അദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക് മാറ്റി. ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. വീട്ടില്‍ ഉറങ്ങുകയായിരുന്ന അദ്ദേഹത്തെ എന്‍ഐഎ സംഘം ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റുചെയ്തതെന്ന് തൃണമൂല്‍ പ്രാദേശിക നേതാക്കള്‍ അറിയിച്ചു.2009ല്‍ ജന്‍മഹല്‍ പ്രദേശത്തെ ലാല്‍ഗഡില്‍ മാവോവാദി പ്രക്ഷോഭത്തിനിടെയാണ് സിപിഎം നേതാവ് കൊല്ലപ്പെടുന്നത്. ഈ കേസില്‍ മഹാതൊ അറസ്റ്റിലായതിന് പിന്നാലെ മാവോവാദികള്‍ ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയെന്ന കേസും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. അതേസമയം, മഹാതോയുടെ കുടുംബം എന്‍ഐഎ നല്‍കിയ ഒരു രേഖയിലും ഒപ്പിടാനോ സ്വീകരിക്കാനോ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *