റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: തിരഞ്ഞെടുപ്പ്; ജില്ലയിലെ തയ്യാറെടുപ്പുകള്‍ മാതൃകാപരമെന്ന് പ്രത്യേക പൊതു നിരീക്ഷകന്‍

March 28, 2021 - 9:39 pm

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനായി കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ മാതൃകാപരമെന്ന്  കേരളത്തിന്റെ പ്രത്യേക പൊതു നിരീക്ഷകന്‍ ജെ. രാമകൃഷ്ണറാവു വിലയിരുത്തി. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബൂത്തുകളുടെ ക്രമീകരണം, കോവിഡ് പ്രതിരോധം, സുരക്ഷാ സംവിധാനങ്ങള്‍, പെരുമാറ്റച്ചട്ട പാലനം തുടങ്ങിയവയില്‍ ജില്ലയില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാണ്. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും ശ്രദ്ധ ചെലുത്തുന്നതും അഭിനന്ദനാര്‍ഹമാണ്. തിരഞ്ഞെടുപ്പ് നിര്‍വഹണ സംവിധാനത്തില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസം നിലനിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധചെലുത്തണം-അദ്ദേഹം പറഞ്ഞു.

തികച്ചും സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുന്ന സാഹചര്യമാണ് ജില്ലയിലുള്ളതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ മണ്ഡലങ്ങളിലേക്ക് നിയോഗിച്ച നിരീക്ഷകരും യോഗത്തില്‍ അറിയിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന, വിവിധ മണ്ഡലങ്ങളിലെ പൊതു നിരീക്ഷകരായ പണ്ഡാരി യാദവ്, ആലിസ് വാസ്, പ്രദീപ് കുമാര്‍ ചക്രവര്‍ത്തി, അമര്‍പാല്‍ സിംഗ്, സന്ദീപ് കുമാര്‍,  പോലീസ് നിരീക്ഷകനായ ഹിമാന്‍ഷുകുമാര്‍ ലാല്‍, ചിലവ് നിരീക്ഷകരായ ആഷിഷ് കുമാര്‍,ഷെയ്ഖ് അമിന്‍ഖാന്‍ യാസിന്‍ഖാന്‍, സുമന്ത് ശ്രീനിവാസ്, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ, വരണാധികാരികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *