റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാലടി ശ്രീശങ്കര കോളജിൽ ഡി ജെ പാർട്ടിക്കിടെ സംഘർഷം, പൂർവ വിദ്യാർത്ഥിക്കു കുത്തേറ്റു, നില ഗുരുതരം

March 30, 2021 - 8:33 pm

കൊച്ചി: കാലടി ശ്രീശങ്കര കോളജിൽ സംഘർഷത്തിൽ പൂർവ വിദ്യാർത്ഥിക്കു കുത്തേറ്റു. 30/03/21 ചൊവ്വാഴ്ച വൈകിട്ട് കോളജ് മാഗസിൻ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെയാണ് സംഘർഷമുണ്ടായത്. അമൽ ശിവൻ (24) എന്ന യുവാവിനാണ് കുത്തേറ്റത്. വയറ്റിലാണ് ആഴത്തിൽ മുറിവുള്ളത് .

അമലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമാണെന്നാണ് എന്നാണ് വിവരം. യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 

കോളജിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ഡിജെ പാർട്ടിയിൽ പുറത്തുനിന്നുള്ളവരും പൂർവവിദ്യാർഥികളും പങ്കെടുത്തിരുന്നു. യുവാവിനെ കുത്തിയ വിദ്യാർഥിയും ഇവിടെ നേരത്തെ പഠിച്ചയാളാണ്. ഇരുവരും തമ്മിലുള്ള വ്യക്തി വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കാലടി പൊലീസ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *