റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി

April 3, 2021 - 9:09 pm

ന്യൂഡല്‍ഹി: ബൈപാസ് ശസ്ത്രക്രിയക്ക് ശേഷം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നും രാഷ്ട്രപതി ഭവന്‍ ട്വറ്ററിലൂടെ അറിയിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ശസ്ത്രക്രിയക്ക വിധേയനായിരുന്നു. മാര്‍ച്ച് 30 നാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചു വേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആദ്യം ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ ചികിത്സക്കായാണ് എയിംസിലേക്ക് മാറ്റിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *