റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി ബി.പി.സി.എല്ലിൽ സിലിണ്ടർ വിതരണ ലോറി ഡ്രൈവർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു

April 8, 2021 - 8:08 pm

കൊച്ചി: കൊച്ചി ബി.പി.സി.എല്ലിൽ സിലിണ്ടർ വിതരണ ലോറി ഡ്രൈവർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. രണ്ട് ഷിഫ്റ്റുകളിലായി 130 ലോറി സിലിണ്ടർ ദിനംപ്രതി കയറ്റാൻ തീരുമാനമായതോടെയാണ് 08/04/21 വ്യാഴാഴ്ച ഉച്ചയോടെ സമരം അവസാനിപ്പിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ ലോഡിംഗ് പുനഃരാരംഭിച്ചു. സംയുക്ത സമരസമിതിയുമായി ബി.പി.സി.എൽ കമ്പനി നടത്തിയ ഒത്തു തീർപ്പ് ചർച്ചയെ തുടർന്നാണ് തീരുമാനം.

തൊഴിലാളികളുടെ സമരത്തെ തുടർന്ന് ബിപിസിഎല്ലിൽ പാചക വാതക വിതരണം തടസപ്പെട്ടിരുന്നു. ലോഡിംഗിന് കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. തൊഴിലാളികളുടെ കുറവ് മൂലം സിലിണ്ടർ കയറ്റുന്നത് വൈകിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *