റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാനൂരില്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി

April 11, 2021 - 11:12 am

കണ്ണൂര്‍: പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടു പേര്‍കൂടി പോലീസ് പിടിയിലായി. കേസിലെ നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തി പ്രദേശത്തുനിന്നാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. ഇരുവരേയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു.

കേസിലെ മുഖ്യ പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ ഓച്ചിറക്കല്‍ ഒതയോത്ത് അനീഷ് (35) നേരത്തേ പോലീസ് പിടിയിലായിരുന്നു. ഇയാള്‍ക്കും നിലവില്‍ കസ്റ്റഡിയിലായ രണ്ടുപേര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. അതിനിടെ കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്റെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പികെ ഇസ്മായേല്‍ വീട്ടിലത്തിയാണ് മുസിന്റെ മൊഴി രേഖപ്പെടുത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *