റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കതിരൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി സ്ഫോടനത്തില്‍ തകര്‍ന്ന സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍

April 16, 2021 - 7:42 am

കണ്ണൂര്‍ : കണ്ണൂര്‍ കതിരൂരില്‍ ബോംബുണ്ടാക്കുന്നതിനിടെ നടന്ന സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി സ്ഫോടനത്തില്‍ തകര്‍ന്ന സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍. കൈപ്പത്തി അറ്റു. സംഭവത്തില്‍ ഒരാള്‍ അറസറ്റിലായി. ബോംബുണ്ടാക്കിയ സ്ഥലത്തെ വിട്ടുടമസ്ഥന്‍ വിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇയാളുടെ പേരിലുളള കുറ്റം. രണ്ട് കൈപ്പത്തിയും അറ്റുപോയ നിജേഷ് മംഗലാപുരത്ത് ചികിത്സയിലാണ്. 14.4.2021 ന് വൈകിട്ട് കതിരൂര്‍ നാലാം മൈലിലാണ് സംഭവം.

ഉഗ്രശേഷിയുളള നാടന്‍ ബോംബ് പൊട്ടിത്തെറിച്ചാണ് നിജേഷിന് പരിക്കേറ്റത്. പ്രാദേശിക സിപിഎം പ്രവര്‍ത്തകനായ ഇയാള്‍ ബോംബുണ്ടാക്കവെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു. ഇയാളുടെ അറ്റുപോയ കൈവിരലുകള്‍ സംഭവ സ്ഥലത്തുനിന്നും പോലീസിന് ലഭിച്ചു. പകുതി കാലിയായ മദ്യകുപ്പിയും കണ്ടെുത്തു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും വീട്ടുടമ വിനു ആദ്യം വഴിതെറ്റിക്കുയായിരുന്നുവെന്ന് പോലീസ് പറയുന്നു. വീടികതിരൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി സ്ഫോടനത്തില്‍ തകര്‍ന്ന സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍ മതിലിലും റോഡിലും രക്തക്കറ ശ്രദ്ധയില്‍ പെട്ടാണ് ബോംബ് നിര്‍മ്മിച്ചിരുന്ന വീട് കണ്ടുപിടിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *