റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാലത്തീറ്റക്കേസില്‍ ലാലുവിനു ജാമ്യം

April 18, 2021 - 11:39 am

പാട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നിലവില്‍ ലാലു ചികിത്സയ്ക്കായി ഡല്‍ഹി എയിംസ് ആശുപത്രിയിലാണ്. ദുംക കേസിലും ജാമ്യം ലഭിച്ചതോടെ ആശുപത്രിയില്‍നിന്നു മോചിതനായാല്‍ ലാലുവിനു വീട്ടിലേക്കു പോകാം. ജാമ്യ കാലയളവില്‍ അനുവാദം കൂടാതെ രാജ്യം വിട്ടുപോവുകയോ, മൊെബെല്‍ നമ്പരോ വിലാസമോ മാറുകയോ ചെയ്യരുതെന്ന് ജസ്റ്റീസ് അപരേഷ് കുമാര്‍ പറഞ്ഞു.ലാലു പ്രസാദ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കേ 1991-1996 കാലയളവില്‍ ബിഹാറിലെ മൃഗസംരക്ഷവകുപ്പ് ഉദ്യോഗസ്ഥര്‍ ദുംക ട്രഷറിയില്‍ നിന്ന് ഫണ്ടുകള്‍ കൈക്കലാക്കിയ സംഭവമാണ് ദുംക ട്രഷറി കേസ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *