റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരെന്ന പേരില്‍ കവര്‍ച്ച നടത്തിയവരില്‍ ഒരാള്‍ അറസ്റ്റിലായി

April 19, 2021 - 11:28 am

തൃശൂര്‍ : തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയിലായി. ദേശീയപാതയില്‍ വെച്ച് 94 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതിയാണ് പിടിയിലായത്. കണ്ണൂര്‍ സ്വദേശി മുബാരക്കിനെയാണ് ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

2021 മാര്‍ച്ച് 22നായിരുന്നു സംഭവം . ഇന്നോവ കാറില്‍ ഇലക്ഷന്‍ അര്‍ജന്റ് എന്ന സ്റ്റിക്കര്‍ പതിച്ച് എത്തിയാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. ഇയോളോടൊപ്പം പത്തുപേര്‍കൂടി ഉണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയുമായി മുവാറ്റുപുഴയിലേക്ക് വന്ന ലോറിയില്‍ നിന്നാണ് പണം കവര്‍ന്നത്. ലോറി തടഞ്ഞ ശേഷം ജീവനക്കാരെ ചോദ്യം ചെയ്യാനെന്ന മട്ടില്‍ പണം കവര്‍ന്ന സംഘം കടന്നുകളയുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *