റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കയറ്റുമതി ഇനി ജൂണ്‍-ജൂലെയില്‍: മേയ് അവസാനം ഇന്ത്യന്‍ വിപണിയില്‍ 15-20% കോവിഷീല്‍ഡ് എത്തും

April 22, 2021 - 1:20 pm

ന്യൂഡല്‍ഹി: മേയ് അവസാനത്തോടെ വിപണിയില്‍ 15-20% കോവിഷീല്‍ഡ് അധികമായെത്തിക്കുമെന്നും രാജ്യതാത്പര്യത്തിനാണു മുന്‍ഗണനയെന്നും സിറം ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ അഡാര്‍ പൂനാവാല.അടിയന്തരസാഹചര്യത്തില്‍ രണ്ടുമാസത്തേക്ക് കയറ്റുമതിയെക്കുറിച്ച് ആലോചിക്കുന്നില്ല. ജൂണ്‍-ജൂെലെയാകുമ്പോഴേക്ക് ചെറിയതോതില്‍ കയറ്റുമതി പുനരാരംഭിക്കാനാകുമെന്നു കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് ഒന്നുമുതല്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ആരംഭിക്കുകയും സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിമാസം 20 ലക്ഷം ഡോസ് വാക്‌സിന്‍കൂടി ആവശ്യമായിവരും. ജൂലൈക്കുശേഷം പ്രതിമാസം ഒരുകോടി ഡോസ് കോവിഷീല്‍ഡ് ലഭ്യമാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും പൂനാവാല പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *