റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് എല്ലാ പിൻതുണയും വാഗ്ദാനം ചെയ്യുന്നതായി രമേശ് ചെന്നിത്തല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ സ്വാഗതാര്‍ഹമാണെന്നും പ്രതിപക്ഷ നേതാവ്

April 24, 2021 - 4:06 pm

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം. ആരോഗ്യ വകുപ്പും സര്‍ക്കാരും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 24/04/21 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ സ്വാഗതാര്‍ഹമാണെന്നും കളക്ടര്‍മാര്‍ വ്യത്യസ്തമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് നിയന്ത്രിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാർ അവസരത്തിനൊത്ത് ഉയരണമെന്നും ബഡായി അടിക്കുന്നതില്‍ മാത്രമായി ഒതുക്കരുതെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.

”യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുമായും വളരെ വിശദമായി സംസാരിച്ചു. സര്‍ക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നാണ്. ഒന്നാം ഘട്ടത്തിലും സര്‍ക്കാരിന് പരിപൂര്‍ണപിന്തുണ രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാരും ആരോഗ്യവകുപ്പും പറഞ്ഞ കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണുള്ളത്. കൊവിഡ്-19 പ്രതിരോധത്തില്‍ എല്ലാ പിന്തുണയും സര്‍ക്കാരിന് പ്രഖ്യാപിക്കുകയാണ്. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്ന നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ആശുപത്രികളില്‍ തിരക്ക് നിയന്ത്രിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു. പ്രവേശനത്തിന് പ്രോട്ടോക്കോള്‍ ഉണ്ടാക്കണം. എല്ലാ ആശുപത്രികളിലും ഓക്‌സിജന്‍ ഉള്‍പ്പടെ ആവശ്യ സംവിധാനങ്ങള്‍. ഉറപ്പു വരുത്തണം. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കരുത്. സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ട്. വാക്‌സിന്‍ വിതരണ സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കണം. തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ തുടങ്ങണം. വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന ക്രമം ഉണ്ടാകണമെന്ന ചില നിര്‍ദേശങ്ങളും പ്രതിപക്ഷം മുന്നോട്ട് വെച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *