റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം: കലക്ടർ

April 26, 2021 - 11:36 pm

കോഴിക്കോട്: കോവിഡ്  അതീവ ഗുരുതരമായ സ്ഥിതിയിലേക്ക്  പോകുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം  ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എല്ലാവരും കർശനമായി പാലിക്കാൻ തയ്യാറാകണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കണ്ടയ്മെന്റ് സോണുകളിൽ ഒരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കരുതെന്നും  നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. വീട്ടിൽ ഹോം ഐസൊലേഷന് സൗകര്യമില്ലാത്തവരെ താല്കാലിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റണം. എങ്കിൽ മാത്രമേ  ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിയന്ത്രണ വിധേയമാകുകയുള്ളൂ.

ക്രിട്ടിക്കൽ കണ്ടയ്മെന്റ് സോണുകളിൽ ബാരിക്കേഡ് സ്ഥാപിച്ച് അകത്തേക്ക് വരാനും പുറത്തേക്ക് പോകാനുമായി ഒരു വഴി മാത്രം അനുവദിക്കണം. ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, ഹോട്ടൽ, ആശുപത്രി, മെഡിക്കൽ ഷോപ്പുകൾ എന്നിവ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കാൻ പാടുള്ളൂ. ഹോട്ടലുകളിൽ പാർസൽ മാത്രമേ അനുവദിക്കാവൂ. ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്  ഉള്ള ഇടങ്ങളിൽ കണ്ടയ്മെന്റ് സോണിൽ ഉള്ള നിയന്ത്രണങ്ങൾ തന്നെ ഉണ്ടായിരിക്കും. നിയന്ത്രണങ്ങൾ  കർശനമായി ഏർപ്പെടുത്തിയാൽ മാത്രമേ അതാത് പ്രദേശങ്ങളിൽ കോവിഡ് നിയന്ത്രണം സാധ്യമാകുകയുള്ളൂവെന്ന് കലക്ടർ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *