കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,87,62,976 ആയിട്ടുണ്ട്.
3498 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,08,330 ആയി.
2,97,540 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 1,53,84,418 ആയി.
നിലവില്‍ 31,70,228 സജീവകേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 15,22,45,179 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു.
മഹാരാഷ്ട്രയിൽ പുതുതായി 66,519 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും 711 പേർ മരണമടയുകയും ചെയ്തു.
തമിഴ്നാട്ടിൽ 17,897 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും 107 പേർ മരണമടയുകയും ചെയ്തു.
ഗുജറാത്തിൽ 14,327 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.
രാജസ്ഥാനിൽ 17,269 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും 158 പേർ മരണമടയുകയും ചെയ്തു.
ബീഹാറിൽ 13,089 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.
ആന്ധ്രപ്രദേശിൽ 14,792 പേർക്കും രോഗം സ്ഥിരീകരിച്ചു.
ഉത്തർപ്രദേശിൽ 35,156 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും 298 പേർ മരണമടയുകയും ചെയ്തു.
കർണാടകയിൽ 35,024 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും 270 പേർ മരണമടയുകയും ചെയ്തു.
കേരളത്തിൽ 38,607 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 48 പേർ മരണമടയുകയും ചെയ്തു.
തെലുങ്കാനയിൽ 79,394 പേർക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്.
