റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഞ്ചാബില്‍ കാര്‍ഷോറൂമിന്‌ തീപിടിച്ച്‌ 40 കാറുകള്‍ കത്തിനശിച്ചു

April 30, 2021 - 10:50 am

അമൃത്സര്‍: പഞ്ചാബിലെ ബതിന്ദയില്‍ കാര്‍ ഷോറൂമിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 40 കാറുകള്‍ കത്തി നശിച്ചു . ഇരുനില കെട്ടിടത്തിനാണ്‌ തീപിടിച്ചത്‌. ആളപായമുണ്ടായിട്ടില്ല. ആര്‍ക്കും പരിക്കുപറ്റിയിട്ടില്ലന്നും അധികൃതര്‍ അറിയിച്ചു.

ഷോര്‍ട്ട്‌ സര്‍ക്യൂട്ട് ആയിരിക്കും തീപിടുത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമീക നിഗമനം. മന്‍സ റോഡിലുളള എവിഎസ്‌ മോട്ടോഴ്‌സ്‌ ഷോറൂമില്‍ നിന്ന്‌ പുക പുറത്തേക്ക്‌ വരുന്നതായി കാവല്‍ക്കാരാണ്‌ ആദ്യം കണ്ടതെന്ന്‌ പോലീസ്‌ പറഞ്ഞു. നിരവധി ഫയര്‍ഫോഴ്‌സ്‌ യൂണിറ്റുകള്‍ സ്ഥലത്തെത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *