റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അടിയന്തിര ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക കിയോസ്‌കുകള്‍ സ്ഥാപിക്കുന്നു

May 10, 2021 - 11:16 am

തിരുവനന്തപുരം: അടിയന്തിര ഘട്ടങ്ങളില്‍ പരാതി നല്‍കാന്‍ സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്‌ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൊച്ചിയില്‍ ഹൈക്കോടതി കെട്ടിടത്തിന് സമീപത്തായി മറൈന്‍ ഡ്രൈവിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചി ഡെപ്യൂട്ടികമ്മീഷണര്‍ക്കാണ് കിയോസ്‌ക്ക് സ്ഥാപിക്കുന്നതിന്റെ ചുമതല. സ്ത്രീകള്‍ക്ക് സുഗമമായി പരാതി നല്‍കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.

വീഡിയോകോള്‍ സംവിധാനത്തിലൂടെ സ്‌പെഷല്‍ കണ്‍ട്രോള്‍ റുമിലെ ഉദ്യോഗസ്ഥനുമായി സംസാരിച്ച് പരാതി നല്‍കുകയാണ് ഈ സംവിധാനത്തിലൂടെ ചെയ്യുന്നത്. പരാതി ഓണ്‍ലൈനായി കേട്ടശേഷം ഉദ്യോഗസ്ഥന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പരാതി സ്വീകരിക്കുകയും ചെയ്യും. കിയോസ്‌ക് വഴി ലഭിക്കുന്ന പരാതികളിന്മേല്‍ അതാത് പോലീസ് സ്റ്റേ ഷനുകളുടെ സഹായത്തോടെ പരിഹാരം കണ്ടെത്തും. കൂടാതെ അന്വേഷണ പുരോഗതിയും മറ്റും ഫോണ്‍ മുഖാന്തിരം പരാതിക്കാരനെ യഥായമയം അറിയിക്കുകയും ചെയ്യും. തുടര്‍ന്ന് തിരുവനന്തപുരം ,കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലേക്ക് ഘട്ടംഘട്ടമായി ഈസംവിധാനം വ്യാപിപ്പിക്കും.

കോവിഡ് വ്യാപിക്കുന്ന പാശ്ചാത്തലത്തില്‍ അിയന്തിര ഘട്ടത്തില്‍ വ്യക്തികള്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ നേരിട്ടുപോകാതെ തന്നെ പരാതി നല്‍കാന്‍ കഴിയുന്ന കിയോസ്‌ക് കൊച്ചി കടവന്ത്രക്ക് സമീപം കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *