റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം ജില്ലയില്‍ കൂടുതല്‍ ഡോമിസിലിയറി കെയര്‍സെന്ററുകള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം

May 10, 2021 - 9:23 am

കൊച്ചി: കോവിഡ് വ്യാപനം അതീവരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ കൂടുതല്‍ ഡൊമാസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി . കൂടാതെ 1500 അടി വിസ്തീര്‍ണമുളള രണ്ട് ടെന്റുകള്‍ സ്ഥാപിച്ച് 1000 കിടക്കകള്‍ തയ്യാറാക്കാനും നടപടികള്‍ ആരംഭിച്ചു. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങലും അതത് പ്രദേശത്ത് കുറഞ്ഞത് ഒരു ഡൊമിസിലിയറി കെയര്‍ സെന്ററോ, എഫ്എല്‍ടിസിയോ മൂന്നുദിവസത്തിനകം ആരംഭിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ലോക്ക് ഡൗണിന്റെ രണ്ടാം ദിവസമായ 9.5.2021 സംസ്ഥാനത്ത ഏറ്റവും കൂടുതല്‍ രോഗികളുളളത് എറണാകുളത്താണ്. ജില്ലയില്‍ 4767 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ ബെഡുകള്‍ സജ്ജീകരിക്കും. ഇതിന്റെ ഭാഗമായി ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ റീഫൈനറി സ്‌കൂളില്‍ തയ്യാറാക്കുന്ന 500 ഓക്‌സിജന്‍ ബെഡുകള്‍ക്കുപുറമേ 1000 ഓക്‌സിജന്‍ ബെഡുകള്‍കൂടി തയ്യാറാക്കും.

1500 ചതുരശ്ര അടി വിസ്തീര്‍ണമുളള രണ്ട് ടെന്റുകള്‍ സ്ഥാപിച്ചാണ് 1000 കിടക്കകള്‍ തയ്യാറാക്കുക. ഇതുകൂടാതെ അഡ്‌ലക്‌സില്‍ 500 ബെഡുകളും ക്രമീകരിക്കുന്നുണ്ട്. ഇവിടങ്ങളിലേക്കായി 2000 നഴ്‌സുമാരെയും 200 ഡോക്ടര്‍മാരെയും നിയമിക്കുന്‌നതിനുളള നടപടികള്‍ ഉടന്‍ ആരംഭിക്കും. വിദേശ രാജ്യങ്ങളില്‍ പഠിച്ച് നാട്ടിലുളളവര്‍, ഇന്‍റേണ്‍സ് ,മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സേവനവും ആവശ്യമെങ്കില്‍ പ്രയോജനപ്പെടുത്തും. ആയുഷ് ഡോക്ടര്‍മാരെക്കൂടി ഉള്‍പ്പെടുത്താനുളള നടപടികള്‍ പരിഗണിക്കുന്നുണ്ട്.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 67,210 ആയി .ജില്ലയില്‍ ഇതുവരെ 8,76,297 ആളുകള്‍ കോവിഡ് പ്രതിരോധവാക്‌സിന്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന 5,73,070 പേരും സ്വകാര്യ ആശുപത്രികളില്‍നിന്ന 3,03,277പേരും ആണ് വാക്‌സിനെടുത്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *