റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേന്ദ്രമന്ത്രിയുടെ നോട്ടീസ്

May 10, 2021 - 9:31 am

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സന്തോഷ് ഗംഗ്വാര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ബറേലിയിലെ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ ഫോണെടുക്കുന്നില്ലെന്ന് കത്തില്‍ അദ്ദേഹം പരാതിപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ അദ്ദേഹം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും ടൈംസ് നൗ റിപ്പോര്‍ട്ടുചെയ്തു.

ആളുകള്‍ മുന്‍കരുതല്‍ നടപടിയെന്നോണം വീടുകളില്‍ ഓക്‌സിജന്‍ സിലണ്ടറുകള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ബറേലിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടെന്ന് അദ്ദേഹം മനസിലാക്കുന്നുവെന്നും അത്തരം ആളുകളെ തിരിച്ചറിയണമെന്നും ഇവര്‍ ഉയര്‍ന്ന വിലക്ക് സിലണ്ടറുകള്‍ വില്‍ക്കുകയാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആശുപത്രികളില്‍ ഉപയോഗിക്കുന്ന ബൈപ്പാപ്പ് മെഷിനുകള്‍ ,വെന്റിലേറ്ററുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ കരിഞ്ചന്തയില്‍ ഉയര്‍ന്ന വിലക്ക് വില്‍ക്കുന്നുണ്ടെന്നും കത്തില്‍ പരാമര്‍ശം ഉണ്ട്. മെഡിക്കല്‍ ഉപകരണങ്ങളുടെ വില നിയന്ത്രിക്കണമെന്നും എംഎസ്എംഇ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള സ്വകാര്യ ആശുപത്രികള്‍ക്ക് കിഴിവ് നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *