കൊല്ലം: ഉത്രവധക്കേസില്‍ ഭര്‍ത്താവ് സൂരജിനെയും ബന്ധുക്കളെയും പ്രതികളാക്കി രണ്ടാംകുറ്റപത്രം സമര്‍പ്പിച്ചു. ഗാര്‍ഹിക പീഡനം വിശ്വാസ വഞ്ചന, തെളിവ് നശിപ്പിക്കല്‍, വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുനന്ത്. .കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രഞ്ച് പുനലൂര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന് 200 ഓളം പേജുകളുണ്ട്.
2020 മെയ് ആറിന് രാത്രിയിലാണ് ഉത്ര പാമ്പ്‌കടിയേറ്റ് കൊല്ലപ്പെടുന്നത്. മൂര്‍ഖന്‍ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതക കേസില്‍ ഭര്‍ത്താവ് സൂരജിനെ പ്രതിയാക്കി നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണ് രണ്ടാം കുറ്റപത്രത്തില്‍ സുരജിന്റെ പിതാവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണ് പ്രതികള്‍.
സ്വത്തും സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് 20 ശതമാനം മനോദൗര്‍ബല്യമുളള ഉത്രയെ സൂരജ് വിവാഹം കഴിച്ചതെന്ന കുറ്റപത്രത്തില്‍ പറയുന്നു. വിവാഹത്തിന് മുമ്പുതന്നെ ഉത്രയുടെ അവസ്സ്ഥ മാതാപിതാക്കള്‍ സൂരജിനേയും ന്ധുക്കളേയും ധരിപ്പിച്ചിരുന്നു. മൂന്നര ഏക്കര്‍ വസ്‌തുവും 100 പവന്‍ സ്വര്‍ണവും കാറും പത്തുസലക്ഷം രൂപയും ആണ് സ്‌ത്രീധനമായി നല്‍കിയത്. എന്നാല്‍ പിന്നീടും പണത്തിനായുളള സമ്മര്‍ദ്ദം തുടര്‍ന്നു. 8000രൂപ പ്രതിമാസം വീട്ടുചെലവിനായി വാങ്ങിയിരുന്നെങ്കിലും കൂടുതല്‍ ആവശ്യങ്ങള്‍ക്കായി പണം ചോദിച്ചുകൊണ്ടേയിരുന്നു.
ചെറിയൊരു ശമ്പളത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളായിരുന്നു സൂരജ്. ഉത്രയോട് വളരെ മോശമായാണ് സൂരജും വീട്ടുകാരും പെരുമാറിയിരുന്നത്. സുരജ് പലപ്പോഴും ഉപദ്രവിക്കുകയും ചെയ്‌തിരുന്നു. പണം ലഭിക്കാന്‍ പലതവണ ഭാര്യയെ അവരുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി. ഉത്രയെ മാനസീകമായി പീഡിപ്പിക്കുകയും ചെയ്‌തു. ഉത്രയുടെ സ്വര്‍ണവും പണവും സൂരജും വീട്ടുകാരും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. കൊലപാതകത്തിന് ശേഷം സ്വര്‍ണം ഒളിപ്പിച്ചതായും തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതായും കുറ്റത്രത്തില്‍ പറയുന്നു. ക്രൈംബ്രഞ്ച് ഡിവൈഎസ്‌പി എ അശോകന്‍ ഇതുസംബന്ധിച്ചുളള രേഖകളും കോടതിയില്‍ ഹാജരാക്കി.
