റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കഞ്ചാവ്‌ പിടികൂടി

June 9, 2021 - 10:28 am

കുമളി: വാഴക്കുലകള്‍ക്കുളളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച കഞ്ചാവ്‌ പിടികൂടി. തമിഴ്‌ നാട്ടില്‍ നിന്നും വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച രണ്ടുകിലോ കഞ്ചാവാണ്‌ കുമളി ചെക്ക്‌പോസ്‌റ്റില്‍ എക്‌സൈസ്‌ പിടികൂടിയത്‌. കഞ്ചാവുമായെത്തിയ വണ്ടിപ്പെരിയാര്‍ ഡൈമുക്ക്‌ സ്വദേശി മാണിക്ക്‌ സുമനെ അറസ്റ്റ്‌ ചെയ്‌തു.

കഞ്ചാവുമായി കോട്ടയത്തേക്ക്‌ പോകാനായിരുന്നു പദ്ധതിയെന്ന്‌ സുമന്‍ മൊഴിനല്‍കി. വാഹനം കസ്റ്റഡിയിലെടുത്തു. വാഹനത്തിലുണ്ടായിരുന്ന വാഴക്കുലകള്‍ ലേലം ചെയ്‌തു. മാണിക്‌ സുമന്‍ നേരത്തെ ആന്ധ്രപ്രദേശില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ആസമയത്തും ഇയാള്‍ കഞ്ചാവ്‌ കടത്തിയിരുന്നതായി എക്‌സൈസ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *