കൊല്ലം : പരിസ്ഥിതി ദിനത്തില്‍ സാമൂഹ്യവിരുദ്ധര്‍ പരസ്യമായി നട്ട കഞ്ചാവുചെടി എക്‌സൈസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. കൊല്ലം കണ്ടച്ചിറയിലാണ് സംഭവം. കഞ്ചാവ് ചെടി നട്ട യുവാവിനായി അന്വേഷണം തുടരുകയാണ്. കണ്ടച്ചിറ കുരിശടി മുക്കിനടുത്തുളള റോഡിലായിരുന്നു പരിസ്ഥിതി ദിനത്തില്‍ കഞ്ചാവ് നട്ടത്. ഞങ്ങള്‍ ഇഷ്ടപ്പെടുന്ന ചെടിയാണിതെന്നും ഈ ചെടി ഇിവിടെ വളരട്ടെയെന്നുളള ആഹ്വാനത്തോടെയാണ് മൂന്നു ചെറുപ്പക്കാര്‍ കഞ്ചാവ് ചെടി നട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നാണ് എക്‌സൈസുകാര്‍ എത്തി ചെടി പറിച്ചുകളഞ്ഞത്.
ലഹരിക്കടിമയായ യുവാവിന്റെ നേതൃത്വത്തിലായിരുന്നു മൂന്നംഗ സംഘം എത്തി കഞ്ചാവ് ചെടി നട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കായി അനേഷണം തുടരുകയാണ്.
