റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദമ്പതിമാരുള്‍പ്പടെ മൂന്നുപേര്‍ ഷോക്കേറ്റ്‌ മരിച്ചു

June 15, 2021 - 11:07 am

കൊല്ലം: പ്രാക്കുളം ദോസ്‌തലക്കാവില്‍ ദമ്പതിമാരുള്‍പ്പടെ മൂന്നുപേര്‍ ഷോക്കേറ്റ്‌ മരിച്ചു. സന്തോഷ്‌ ഭവനത്തില്‍ റംല(45)ഭര്‍ത്താവ്‌ സന്തോഷ്‌ (48), അയല്‍വാസി ശരത്‌ ഭവനത്തില്‍ ശ്യാംകുമാര്‍ (45) എന്നിവരാണ്‌ മരിച്ചത്‌. 2021 ജൂണ്‍ 14 തിങ്കളാഴ്‌ച രാത്രി 8.20 ഓടെയായിരുന്നു ദുരന്തം. റംലക്കാണ്‌ ആദ്യം ഷോക്കേറ്റത്‌. കുളികഴിഞ്ഞ്‌ പുറത്തേക്കിറങ്ങിയപ്പോഴാണ്‌ റംലക്ക്‌ ഷോക്കേറ്റതെന്ന്‌ കരുതപ്പെടുന്നു. വീടിനകത്തുനിന്നും പുറത്തേ കുളിമുറിയിലേക്ക്‌ വൈദ്യുതി കണക്ഷനായി വലിച്ച വയറില്‍ നിന്നാണ്‌ അപകടമുണ്ടായതെന്ന്‌ കരുതുന്നു.

റംലയെ രക്ഷിക്കാനുളള ശ്രമത്തിനിടെ ഭര്‍ത്താവ്‌ സന്തോഷിനും ഷോക്കറ്റു. ഈ സമയം വീട്ടിലുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട്‌ ഓടിയെത്തിയ ശ്യാം കുമാര്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അപകടത്തില്‍ പെട്ടത്‌. മറ്റുളളവര്‍ നിലവിളികേട്ടെത്തിയപ്പോഴേക്കും മൂവരും വൈദ്യുതാഘാതമേറ്റ്‌ കിടക്കുന്നതാണ്‌ കണ്ടത്‌. വൈദ്യുതി ബന്ധം വിച്ഛേദിച്ച്‌ മൂവരേയും ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മൂവരും മരിച്ചിരുന്നു.

എസിപി ടിബി വിജയന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം സ്ഥലത്തെത്തി .വീട്ടിലെ സര്‍വീസ്‌ വയറില്‍ നിന്നും വൈദ്യുതാഘാതമേറ്റതാവാമെന്നാണ്‌ പോലീസിന്റെ നിഗമനം. ഇലക്ട്രോണിക്ക ഉപകരണങ്ങളില്‍നിന്നും ഷോക്കേല്‍ക്കാനുളള സാധ്യതയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്‌. മൃദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *