അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പാലക്കാട്: കണ്ട് കെട്ടിയ സ്വര്‍ണ്ണാഭരണങ്ങള്‍ ലേലം ചെയ്യുന്നു

June 25, 2021 - 4:32 pm

പാലക്കാട്: പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ റെയില്‍വേ പോലീസ് ബന്തവസ്സില്‍ ഏല്‍പ്പിച്ചതും സംസ്ഥാന ചരക്ക് സേവന നികുതി നിയമപ്രകാരം സര്‍ക്കാരിലേയ്ക്ക് കണ്ടുകെട്ടിയിട്ടുള്ളതുമായ 1033.630 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ ജൂലൈ എട്ടിന് രാവിലെ 11.30ന് ചരക്ക് സേവന നികുതി വകുപ്പ് ജില്ലാ ഓഫീസില്‍ ലേലം ചെയ്യും. താത്പ്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 10.30ന് മുന്‍പായി നിരതദ്രവ്യം ഒരുലക്ഷം രൂപ കെട്ടിവെക്കണം. ദര്‍ഘാസുകള്‍ ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിനകം സ്‌ക്വാഡ് നമ്പര്‍ 7ലെ സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ സമക്ഷം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447795588 നമ്പറില്‍ ബന്ധപ്പടാം.  

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *