റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാം; കേന്ദ്ര ആരോഗ്യമന്ത്രാലയം

June 26, 2021 - 8:07 am

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്നും വാക്‌സിന്‍ കുത്തിവെപ്പ് നല്‍കണമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ അറിയിച്ചു. ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


രാജ്യത്ത് രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച പഠനങ്ങള്‍ നടക്കുകയാണെന്നും സെപ്തംബറോടെ ഇതിന്റെ ഫലം പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ബല്‍റാം ഭാര്‍ഗവ അറിയിച്ചു.

എന്നാല്‍ വളരെ ചെറിയ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്നോ കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വാകസിന്‍ നല്‍കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *