റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലയാളി യുവതിയും നവജാത ശിശുവും കോവിഡ്‌ ബാധിച്ച്‌ സൗദിയില്‍ മരിച്ചു

July 31, 2021 - 7:56 am

റിയാദ്‌ : മലയാളിയായ മാതാവും നവജാത ശിശുവും സൗദിയില്‍ കോവിഡ്‌ ബാധിച്ചുമരിച്ചു. ആലുവ കപ്രശേരി വലിയവീട്ടില്‍ വിഷ്‌ണുകുഞ്ഞുമോന്റെ ഭാര്യ ഗാഥയും (27) ശിശുവുമാണ്‌ മരിച്ചത്‌. ഗാഥ ആറുമാസം ഗര്‍ഭിണിയായിരുന്നു. കോവിഡ്‌ ബാധിച്ചതിനെ തുടര്‍ന്ന് ദമാമിന്‌ സമീപം ഖത്വീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സ്ഥിതി വഷളായതോടെ ശസ്‌ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഇതിനുപിന്നാലെ ഗാഥ മരിച്ചു. അധികം വൈകാതെ കുഞ്ഞും മരണപ്പെടുകയായിരുന്നു. സന്ദര്‍ശന വിസയിലാണ്‌ ഗാഥ സൗദിയിലെത്തിയത്‌. ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക്‌ മടങ്ങുന്നതിനായുളള തയാറെടുപ്പിനിടെയാണ്‌ രോഗം ബാധിച്ചത്‌. കരിങ്കുന്നം തടത്തില്‍ ടി.ജി മണിലാലിന്റെയും ശോഭയുടെയും മകളാണ്‌. മനുവാണ്‌ ഏക സഹോദരന്‍

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *