റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാമ്പുകള്‍ക്ക് രാഖി കെട്ടാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

August 24, 2021 - 10:12 am

പട്ന: ബിഹാറില്‍ പാമ്പുകള്‍ക്ക് രാഖി കെട്ടാന്‍ ശ്രമിച്ച പാമ്പുപിടുത്തക്കാരനായ 25കാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. മന്‍മോഹന്‍ എന്ന യുവാവിനാണ് പാമ്പുകടിയേറ്റ് മരണം സംഭവിച്ചത്. ശരാനിലെ മാഞ്ചി പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ട് പാമ്പിനെ പിടികൂടിയ ശേഷം ചേര്‍ത്തുപിടിച്ച് വാലില്‍ രാഖി കെട്ടുന്നതിനിടെ അതിലൊരു പാമ്പ് 25കാരനെ ഇഴഞ്ഞുവന്ന് കൊത്തുകയായിരുന്നു. കടിയേറ്റതിനു പിന്നാലെ കാല്‍ പരിശോധിക്കാന്‍ മന്‍ മോഹന്‍ പെട്ടെന്ന് എഴുന്നേറ്റു. കുറച്ച് നേരത്തേക്ക് പ്രശ്നമൊന്നും തോന്നിയില്ലെങ്കിലും പിന്നീട് തലകറക്കം അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്കിടെ മരിക്കുകയുമായിരുന്നു.കഴിഞ്ഞ പത്തുവര്‍ഷമായി പാമ്പുപിടുത്തം നടത്തുന്നയാളാണ് മരിച്ച യുവാവ്. ഇയാള്‍ പലര്‍ക്കും വിഷചികിത്സയും നല്‍കിയിരുന്നു. സംഭവത്തിന്റെ വീഡിയോയില്‍ മന്‍മോഹന്‍ രണ്ട് പാമ്പുകളെ വാലില്‍ പിടിച്ചിരിക്കുന്നതായി കാണാം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *