റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: കോവിഡ് പ്രതിരോധം; വാക്‌സിനേഷന്‍ ഡ്രൈവുമായി തദ്ദേശ സ്ഥാപനങ്ങള്‍

August 26, 2021 - 10:05 pm

കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മെഗാ വാക്‌സിനേഷന്‍ ഡ്രൈവുകള്‍ സംഘടിപ്പിച്ച് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍. തൃക്കോവില്‍വട്ടത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മൈലാപ്പൂര്‍ എം.എം.കെ. ആഡിറ്റോറിയത്തിലും ഓഗസ്റ്റ് 27ന് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമെന്ന്   പ്രസിഡന്റ് എല്‍. ജലജകുമാരി അറിയിച്ചു. പവിത്രേശ്വരത്തെ ശ്രീനാരായണപുരം കുടുംബരോഗ്യകേന്ദ്രത്തില്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി. ആന്റിജന്‍ പരിശോധന വ്യാപകമാക്കി. വാണിജ്യ കേന്ദ്രങ്ങളിലും മാര്‍ക്കറ്റുകളിലും നിരീക്ഷണം  ശക്തമാക്കിയിട്ടുണ്ട്. തലവൂര്‍, നടുത്തേരി എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 26ന് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചതായി പ്രസിഡന്റ് വി.എസ്.കലാദേവി പറഞ്ഞു. ആദിച്ചനല്ലൂരിലും തൃക്കരുവയിലും വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *