റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുഞ്ഞാലിക്കുട്ടിക്കെതിരെയുളള ആരോപണം അന്വേഷിക്കണമെന്നുളള ആവശ്യം മുഖ്യമന്ത്രി തളളിയതിന്‌ പിന്നാലെ പ്രതികരണവുമായി കെടി ജലീല്‍

September 9, 2021 - 8:36 am

മലപ്പുറം : പികെ കുഞ്ഞാലിക്കുട്ടിക്കും മകനും കളളപ്പണനിക്ഷേപം ഉണ്ടെന്ന വിഷയം ഈഡി അന്വേഷിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തളളിയതിന്‌ പിന്നാലെ പ്രതികരണവുമായി കെടി ജലീല്‍. കുഞ്ഞാലിക്കുട്ടിക്കെതിരെയുളള പോരാട്ടം അവസാന നിമിഷം വരെ തുടരുമെന്ന്‌ ജലീല്‍ പറഞ്ഞു. താന്‍ ജീവിതത്തില്‍ ഇന്നുവരെ ഒരുനയാപൈസയുടെ അഴിമതിയും നടത്തിയിട്ടില്ല. ഒരു രൂപയുടെ കളളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടംവാങ്ങിയ വകയില്‍ പോലും ആര്‍ക്കും ഒന്നും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തുരൂപയുടെ അവിഹിത സമ്പാദ്യവുമില്ല. ജലീല്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ലീഗ്‌ രാഷ്ട്രീയത്തെ ക്രിമിനല്‍ വത്‌കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കളളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സമ്പാദ്യത്തിനെതിരെയുമുളള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി എനിക്ക്‌ പിതൃതുല്യനാണ്‌. അദ്ദേഹത്തിന്‌ എന്നെ ശാസിക്കാം,ഉപദേശിക്കാം,തിരുത്താം, അതിനുളള അധികാരവും അവകാശവും പിണറായി വിജയനുണ്ട്‌. ജലീല്‍ പറഞ്ഞു. ട്രോളന്മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞുതീര്‍ക്കാമെന്നും ജലീല്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

സഹകരണ ബാങ്കില്‍ ഇഡിഅന്വേഷണം സാധാരണഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണെന്നും ഇത്തരം ഒരാവശ്യമുണ്ടായത്‌ ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യം സംബന്ധിച്ചുളള മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *