റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശാസ്ത്രിക്കും കോഹ്ലിക്കും വിമര്‍ശനം

September 11, 2021 - 11:14 am

ലണ്ടന്‍: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് റദ്ദാക്കിയതോടെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്കും നായകന്‍ വിരാട് കോഹ്ലിക്കും ഇംഗ്ലീഷ് മാധ്യമങ്ങളുടെ രൂക്ഷ വിമര്‍ശനം. ബയോ ബബിളിന് പുറത്ത് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ശാസ്ത്രിക്കും സഹപരിശീലകര്‍ക്കും കോവിഡ് ബാധിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സംഘത്തിന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തിയെ തുടര്‍ന്ന് ടെസ്റ്റ് തന്നെ ഉപേക്ഷിക്കേണ്ടി വന്നു. നേരത്തെ നാലാം ടെസ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കേ രവി ശാസ്ത്രി, ഭാരത് അരുണ്‍, ആര്‍. ശ്രീധര്‍ എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. അഞ്ചാം ടെസ്റ്റിന് തൊട്ടു മുന്‍പ് ഇന്ത്യയുടെ ഫിസിയോയ്ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. രവി ശാസ്ത്രിയും കോഹ്ലിയും ബയോ ബബിള്‍ ലംഘിച്ച് നടത്തിയ പുസ്തക പ്രകാശന പരിപാടിയാണു രോഗബാധയുണ്ടാകാന്‍ കാരണമെന്നാണു വിമര്‍ശനം.

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1 നു മുന്നിട്ടു നില്‍ക്കേയാണ് ഒരു മത്സരം ഉപേക്ഷിച്ചത്. ശാസ്ത്രിക്കെതിരേ നടപടിയുണ്ടാകുമെന്നു ബി.സി.സി.ഐ. കഴിഞ്ഞ ദിവസം സൂചന നല്‍കി. ലണ്ടനിലെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ശാസ്ത്രിയും കോഹ്ലിയും പങ്കെടുത്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *