റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിരുദ ദാനത്തിന്‌ ഇനി മുതല്‍ മുണ്ടും ജുബ്ബയും, കേരള സാരിയും

October 2, 2021 - 12:02 pm

തൃശൂര്‍: മെഡിസിന്‍ ബിരുദം സ്വീകരിക്കുന്നതിനുളള വസ്‌ത്രധാരണത്തില്‍ മാറ്റം വരുത്തുന്നു. കറുത്ത തൊപ്പിയും ഗൗണുമായിരുന്നു നാളിതുവരെയുളള വേഷം. എന്നാല്‍ ഇനിമുതല്‍ ആണ്‍കുട്ടികള്‍ക്ക്‌ മുണ്ടും ജുബ്ബയും പെണ്‍കുട്ടികള്‍ക്ക്‌ കേരള സാരിയും ബ്ലൗസും. 2021 ഒക്ടോബര്‍ 5ന്‌ സെനറ്റ്‌ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ഡോക്ടര്‍മാരെ പ്രഖ്യാപിക്കുന്ന ചാന്‍സലര്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാനും മുണ്ടും ജുബ്ബയുമായിരിക്കും വേഷം .

കേരള സാരിയില്‍ പ്രോ വൈസ്‌ ചാന്‍സലറായ ആരോഗ്യ മന്ത്രി വീണാ ജോര്‍ജും ഉണ്ടാവും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും 2.8 നീറ്റര്‍ നീളമുളള കസവ്‌ വേഷടിയും തോളില്‍ ധരിക്കും വേഷ്ടി സര്‍വകലാശാല തന്നെ വാങ്ങി നല്‍കും അത്‌ അവരുതന്നെ സ്വന്തമായി എടുക്കാം. ബാക്കി വേഷങ്ങള്‍ കുട്ടികള്‍ സ്വന്തമായി വാങ്ങണം. ആണ്‍ കുട്ടികള്‍ക്ക വെളള അല്ലെങ്കില്‍ ഇളം മഞ്ഞ കലര്‍ന്ന വെളള ഷര്‍ട്ട്‌ ,പെണ്‍കുട്ടികള്‍ക്ക്‌ കേരള സാരിക്ക്‌ ഇളം മഞ്ഞകലര്‍ന്ന വെളള ബ്ലൗസുമാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

50 കുട്ടികളെയാണ്‌ ഇതിനായി തെരഞ്ഞെടുത്തിനിരിക്കുന്നത്‌. അലോപ്പതി ,ഹോമിയോ, ആയൂര്‍വേദം, നഴ്‌സിംഗ്‌ ,ഫാര്‍മസി, ലബോറട്ടറി ടെക്‌േനോളജി തുടങ്ങിയ വിഭാഗങ്ങളിലായി 15,000 ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികളാണ്‌ ഇക്കുറി പുറത്തിറങ്ങുന്നത്‌. തല്‍സമയ സംപ്രേഷണം സര്‍വകലാശാല വെബ്‌സൈറ്റിലെ യുട്യൂബ്‌ ലിങ്കിലുണ്ടാവും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *