റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അനിതയുടെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന്‌ രമേശ്‌ ചെന്നിത്തല

October 3, 2021 - 8:39 am

പത്തനംതിട്ട : മോന്‍സന്‍ മാവുങ്കലുമായി തനിക്ക്‌ കോടികളുടെ ബിസിനസ്‌ ആരോപണം തളളി രമേശ്‌ ചെന്നിത്തല. അനിത പുല്ലയില്‍ ന്യൂസ്‌ അവറില്‍ ഉന്നയിച്ച ആരോപണത്തിന്‌ മറുപടി പറയുകയായിരുന്നു ചെന്നിത്തല. ആരെങ്കിലും എന്തെങ്കിലും പറയുന്നതിനോട്‌ പ്രതികരിക്കാന്‍ ഇല്ല. മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്ന രീതി പതിവാണെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ്‌ നേതാവ്‌ എന്ന പേരില്‍ നേതാക്കള്‍ ഖദറിട്ട്‌ നടന്നാല്‍ പോര.യുഡിഎഫിന്‌ വോട്ടുചെയ്യണം. സ്വന്തം പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തണം. സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി തോറ്റാലും സംസ്ഥാനത്ത്‌ ഭരണം കിട്ടുമെന്ന്‌ പലരും കരുതി. സംസ്ഥാനത്ത്‌ എല്ലാവരും അങ്ങനെ വിചാരിച്ചപ്പോള്‍ എല്ലായിടത്തും തോറ്റുവെന്നും രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു. പത്തനം തിട്ടയില്‍ കോണ്‍ഗ്രസ്‌ യൂണിറ്റുകമ്മറ്റി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു രമേശ്‌ ചെന്നിത്തല .

താന്‍ പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവെച്ചത്‌ സംഘടനാ പ്രശ്‌നം കൊണ്ടല്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ തന്നെ രാജിവെക്കാന്‍ തീരുമാനിച്ചിരുന്നതാണ്‌. മൂന്നുമാസം മുമ്പ്‌ രാജി നല്‍കിയിരുന്നു. ജയ്‌ഹിന്ദ്‌ കൃത്യമായി ഓഡിറ്റ്‌ നടക്കുന്ന സ്ഥാപനമാണ്‌. .കെസുധാകരനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്‌. പിണറായി വിജയന്‍ ഓലപ്പാമ്പുകാട്ടി പേടിപ്പിക്കേണ്ട. ഈ തുടര്‍ ഭരണം കോവിഡിന്റെ കുഞ്ഞാണ്‌. മുസ്ലീം ലീഗിന്റെ വിമര്‍ശനം സദുദ്ദേശപരമാണ്‌. യുഡിഎഫിന്റെ തിരിച്ചുവരവ്‌ ആഗ്രഹിക്കുന്നതുകൊണ്ടാണ്‌ ആ വിമര്‍ശനം. നിലവില്‍ സംഘടനാ തര്‍ക്കങ്ങള്‍ ഇല്ല. നേതൃത്വവുമായി യോജിച്ചാണ്‌ പോകുന്നതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *