റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോളേജിന്‌ കെട്ടിടം പണിയാന്‍ നല്‍കിയ ഒന്നരകോടി രൂപ തട്ടിച്ചതായി പരാതി

October 11, 2021 - 9:25 am

മലപ്പുറം : മലപ്പുറം തിരുമാലിയില്‍ സ്വകാര്യ കോളേജിന്‌ കെട്ടിടം പണിയാല്‍ നല്‍കിയ ഒന്നരകോടിയോളം രൂപ തട്ടിച്ചതായി പരാതി. തട്ടിപ്പുനടത്തിയ രണ്ടുപേരില്‍ ഒരാളെ വണ്ടൂരില്‍ വെച്ച്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. എടവണ്ണ സ്വദേശി തച്ചുപറമ്പന്‍ അജ്‌മലാണ്‌ അറസ്റ്റിലായത്‌. കേസെടുത്തതോടെ മുഖ്യ പ്രതി നിലമ്പൂര്‍ ചന്തക്കുന്ന്‌ സ്വദേശി ഫൈസല്‍ പുന്നക്കാടന്‍ ഒളിവില്‍ പോയി.

സ്വകാര്യ കോളേജിന്‌ കെട്ടിടം നിര്‍മ്മിക്കാന്‍ 31 കോടിയുടെ പ്രോജക്ടാണ്‌ ഫൈസല്‍ പുന്നക്കാടന്‍ അസോസിയേറ്റ്‌സ്‌ ഏറ്റെടുത്തത്‌. കൂടാതെ ലോണ്‍ തരപ്പെടുത്തി തരാമെന്ന്‌ പറഞ്ഞ്‌ മൂന്ന്‌ ഏക്കര്‍ ഭൂമിയുടെ രേഖയും ഇവര്‍ കൈക്കലാക്കി. നിര്‍മാണപ്രവര്‍ത്തി നടത്തിയതുമില്ല. ഇവര്‍ പലയിടങ്ങളിലും സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുളളതായി പോലീസ്‌ പറഞ്ഞു.പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ അജ്‌മലിനെ റിമാന്‍ഡ്‌ ചെയ്‌തു. ഒളിവിലുളള ഫൈസല്‍ പുന്നക്കാടനുവേണ്ടി പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *