കേന്ദ്ര രാസവസ്തു രാസവളം,നവ-പുനരുപയോഗഊർജ്ജ വകുപ്പ് സഹമന്ത്രി ശ്രീ ഭഗവന്ത് ഖൂബ ഇന്ന് കൊച്ചി ഉദ്യോഗമണ്ഡലിലെ ഫാക്ട് സന്ദർശിച്ചു. സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം ഫാക്ടിന്റെ 50,000 ടൺ വാർഷിക ഉത്പാദന ശേഷിയുള്ള കാപ്രോലാക്റ്റം പ്ലാന്റ് രാഷ്ട്രത്തിനു സമർപ്പിച്ചു. തുടർന്ന് കേന്ദ്ര മന്ത്രി ഒരു കണ്ടെയ്നർ കാപ്രോലാക്റ്റം ഫ്ലാഗ് ഓഫ് ചെയ്തു. ഫാക്ടിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ കിഷോർ റുങ്ത മന്ത്രിയെ സ്വീകരിക്കുകയും സി ഐ എസ് എഫ് ജവാന്മാർ ഗാർഡ് ഓഫ് ഓണർ നൽകുകയും ചെയ്തു. ഫാക്ട് കോർപ്പറേറ്റ് ഓഫീസിൽ വെച്ച് സി എം ഡി യും ഫാക്ടിലെ മറ്റു ഉയർന്ന ഉദ്യോഗസ്ഥരുമായി ശ്രീ ഭഗവന്ത് ഖൂബ ചർച്ച നടത്തി.
