റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അധ്യാപകനെതിരേ പോക്‌സോ കേസ്

December 13, 2021 - 8:16 am

മലപ്പുറം: മോശമായി പെരുമാറിയെന്ന വിദ്യാർഥിനികളുടെ പരാതിയിൽ അധ്യാപകനെതിരേ പോക്‌സോ കേസ്. അധ്യാപകനും സിപിഎം നേതാവുമായ സുകുമാരനെതിരേയാണ് നിലമ്പൂർ പോലീസ് കേസെടുത്തത്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ് .

നാല് വിദ്യാർഥിനികളുടെ പരാതിയിൽ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർചെയ്തത്. മജിസ്‌ട്രേറ്റിന് മുമ്പാകെ വിദ്യാർഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. സിപിഎം നിയന്ത്രണത്തിലുള്ള കോളേജിലെ സെക്രട്ടറിയും അധ്യാപകനുമാണ് സുകുമാരൻ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *