കോഴിക്കോട്: കോഴിക്കോട് വടകരയിൽ താലൂക്ക് ഓഫീസിൽ തീപ്പിടിത്തം. 17/12/21 വെള്ളിയാഴ്ച പുലർച്ചെയോടെയാണ് തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്‌സ് എത്തി തീയണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. ഓഫീസിലെ ഫയലുകളും കത്തിയിട്ടുണ്ട്. താലൂക്ക് ഓഫീസിൽ നിന്ന് പഴയ ട്രഷറി കെട്ടിടത്തിലേക്കും തീ പടർന്നിട്ടുണ്ട്.
താലൂക്ക് ഓഫീസ് കെട്ടിടം നവീകരിച്ചിരുന്നു. വടകര പഴയസ്റ്റാൻഡ് ഭാഗത്താണ് താലൂക്ക് ഓഫിസ്. ട്രഷറിയും കോടതിയുമടക്കം തൊട്ടടുത്ത് നിരവധി പഴയ കെട്ടിടങ്ങളുണ്ട്. അവയിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലായിരുന്നു അഗ്നിശമന സേന. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
