റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യം നൽകാത്തതിന്റെ പേരിൽ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച പ്രതി പോലീസ് പിടിയിലായി.

December 28, 2021 - 7:57 am

കൊല്ലം: യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കോട്ടുക്കലിൽ 2021 ഡിസംബർ 26 ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മദ്യം നൽകാത്തതിന്റെ പേരിലാണ് പ്രതി യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ചത്. ആസിഡ് ആക്രമണത്തിന് ഇരയായ വിപിന്റെ ഒരു കണ്ണിന്റെ കാഴ്ചയ്ക്ക് സാരമായ തകരാറ് സംഭവിച്ചു. ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ. കോട്ടുക്കൽ സ്വദേശികളായ വിപിനും മറ്റൊരു സുഹൃത്തും കൂടി ഒഴിഞ്ഞ സ്ഥലത്തിരുന്നു മദ്യപിക്കുകയായിരുന്നു ഈ സമയം അതുവഴി വന്ന കോട്ടുക്കൽ ഉദയകുമാർ എന്ന യുവാവ് തനിക്കും മദ്യം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മദ്യം നൽകാൻ വിപിനും സുഹൃത്തും തയാറായില്ല.

ഇതോടെ വീട്ടിലേക്ക് തിരിച്ചുപോയ ടാപ്പിംഗ് തൊഴിലാളിയായ ഉദയകുമാർ ഒരു ചെറിയ കുപ്പിയിൽ ആസിഡുമായി തിരിച്ചു വരികയും കൈയിലുണ്ടായിരുന്ന ആസിഡ് വിപിന്റെ മുഖത്ത് ഒഴിക്കുകയുമായിരുന്നു. വിപിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കണ്ണിന്റെ പരുക്ക് ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഉദയനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *