റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുതിപ്പ് തുടര്‍ന്ന് സൂചികകള്‍

January 5, 2022 - 3:47 pm

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിനവും ആഭ്യന്തര ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം നിര്‍ത്തി. സെന്‍സെക്സ് 672 പോയിന്റ് ഉയര്‍ന്ന് 59855ലും നിഫ്റ്റി 50 സൂചിക 179 പോയിന്റ് ഉയര്‍ന്ന് 17805 പോയിന്റിലുമാണ് നേട്ടത്തിലെത്തിയത്.
ബാങ്ക് നിഫ്റ്റി ക്ലോസിങ് ബെല്ലില്‍ 1.15 ശതമാനം ഉയര്‍ന്ന് 36840ല്‍ എത്തി. അതുപോലെ ബ്രോഡര്‍ മാര്‍ക്കറ്റുകളും ചൊവ്വാഴ്ച ലാഭത്തിലെത്തി. 5.56 ശതമാനം മുന്നേറിയ എന്‍.ടി.പി.സിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവര്‍ ഗ്രിഡ്, ടൈറ്റന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയും നേട്ടമുണ്ടാക്കി. അതേസമയം, സണ്‍ഫാര്‍മ, അള്‍ട്രാടെക് സിമന്റ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഡോ. റെഡ്ഡീസ് എന്നിവ കനത്തനഷ്ടം നേരിട്ടു. യു.എസ്. ഡോളറിനെതിരേ രൂപയുടെ മൂല്യം 28 പൈസ ഇടിഞ്ഞ് 74.56 എന്ന നിലയിലാണ്. മെറ്റലും ഫാര്‍മയും ഒഴികെ ബാങ്ക്, ഓയില്‍, ഗ്യാസ്, പവര്‍ സൂചികകള്‍ 1-2 ശതമാനം ഉയര്‍ന്നതോടെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലെത്തി. ബി.എസ്.ഇ-ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂലധനം 5.41 ലക്ഷം കോടി രൂപ ഉയര്‍ന്ന് 2,71,41,356.34 രൂപയായി. 1892 ഓഹരികള്‍ ലാഭത്തില്‍ പിടിച്ചു കയറിയപ്പോള്‍ 1492 ഓഹരികളുടെ മൂല്യം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണുണ്ടായത്. തിങ്കളാഴ്ച ബോംബെ സെന്‍സെക്സ് 929.4 പോയിന്റിലും നിഫ്റ്റി 271.65 പോയിന്റിലും നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *