റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമസഭാ തെരഞ്ഞെടുപ്പ്: 5 സംസ്ഥാനങ്ങളോട് വാക്‌സിനേഷന്‍ നടപടി വേഗത്തിലാക്കാന്‍ കമ്മീഷന്‍

January 7, 2022 - 7:59 am

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍.കോവിഡ് പശ്ചാത്തലം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി ഇന്നലെ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശം ഉയര്‍ന്നു.ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്.ഇതിനിടെ, ഒമിക്രോണ്‍ അടക്കം ശക്തിപ്പെടുകയും കോവിഡ് കേസുകള്‍ പഴയതുപോലെ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണു തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത്. അതിനിടെ, തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും ക്രമസമാധാന നില വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായും കമ്മിഷന്‍ ആശയവിനിമയം നടത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *