കൊച്ചി ; കൊച്ചി നഗരത്തിലെ ജോസ് ജംഗ്‌ഷന്‌സമീപം ചെരുപ്പുകുത്തി ജീവിതം നയിക്കുന്ന ജോയിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഓട്ടോറാണി എന്നുവിളിക്കുന്ന സോളി ബാബു ,ഇവരുടെ മകന്‍ സാവിയോ ബാബു എന്നിവരാണ് പോലീസ് പിടിയിലായത്.
ബേസ്‌ബോള്‍ ബാറ്റുവച്ച് അടിച്ചുവീഴ്‌ത്തുകയും ഓടാന്‍ ശ്രമിച്ച ജോയിയെ വക്കത്തികൊണ്ട് വെട്ടുകയും ചെയ്‌തു. കൈകൊണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ കൈക്കും തലക്കും പരിക്കേറ്റ ജോയിയെ എറണാകുളം സര്‍ക്കാരാശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ആലപ്പുഴ മെഡിക്കല്‍ കോഴേജിലേക്ക് മാറ്റി.
മുന്‍ വൈരാഗ്യത്തിന്റെ പേരിലാണ് സംഭവം നടക്കുന്നത് .നാലുമാസം മുമ്പ് ജോയിയും സോളി ബാബുവും കമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രതിയായ സോളി ബാബു സൗത്ത് ഗേള്‍സ്‌ഹൈസ്‌കൂളിന് സമീപം ഓട്ടോറിക്ഷ ഓടിക്കുന്നുവെന്ന വ്യാജേന അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി പോലീസ് പറയുന്നു. ഈ പ്രവര്‍ത്തനങ്ങളെ ജോയി എതിര്‍ത്തിരുന്നു. ഇതേ തുടര്‍ന്നുപളള സംഘര്‍ഷത്തില്‍ ജോയിയുടെ അടി കൊണ്ട് സോളിബാബുവിന്റെ കൈ ഒടിയുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്തു. ജോയിയേയും കൂട്ടുപ്രതിയായ കല്ലന്‍ ബാബുവിനെയും റിമാന്‍ഡ് ചെയ്‌തു.
തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ജോയിയുടെ കയ്യും കാലും തല്ലിയൊടിക്കുന്നതിനായി സോളിബാബു പലര്‍ക്കും മദ്യവും പണവും നല്‍കിയിരുന്നുവെന്നാണ് അറിയുന്നത്. അത് ഫലവത്താകാഞ്ഞതിനെ തുടര്‍ന്നാണ് സ്വന്തം മകനെക്കൂട്ടി കൃത്യം നടത്തിയതെന്നാണ് ് വിവരം .സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
