കൊച്ചി : തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോ ജോസഫ് തന്റെ സ്വന്തം ആളാണെന്നും തൃക്കാക്കരയില്‍ മത്സരിക്കാനില്ലെന്നും മുന്‍ എംഎല്‍എ പിസി ജോര്‍ജ്. തന്നെ നേരില്‍ കണ്ടപ്പോള്‍ ജോജോസ് കെട്ടിപ്പിടിച്ച് ഉമ്മ തന്നിരുന്നെന്നും പിസി ജോര്‍ജ് പറഞ്ഞു. ജോജോസഫിന്റെ കുടുംബം മുഴിവന്‍ കേരളാ കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരളാ കോണ്‍ഗ്രസിന്റെ വേണ്ടപ്പെട്ട ആളാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുമഹാ സമ്മേളനത്തില്‍ സംസാരിച്ചത് സ്ഥാനാര്‍ത്ഥിയാകാനല്ല. കേരളത്തിലെത്തുന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയെ ഇന്നു നേരില്‍ കാണും . തൃക്കാക്കരയില്‍ ഇരുമുന്നണികളും വര്‍ഗീയ കാര്‍ഡിറക്കിയാണ് മത്സരിക്കുന്നത്. ബിജെപി നിര്‍ണായക ശക്തിയാവില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതേസമയം തൃക്കാക്കരയില്‍ എല്‍ഡിഎഫിന് തികഞ്ഞ വിജയ പ്രതീക്ഷയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. സ്ഥാനാര്‍ത്ഥി സഭയുടേതല്ലെന്നും ജനങ്ങളുടേതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സഭ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താറില്ലെന്നും കാനം രാജേന്ദ്രന് തിരുവനന്തപുരത്ത് പറഞ്ഞു.
