കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വധിക്കാന്‍ നടന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്ന കേസില്‍ സൈബര്‍ വിദഗ്‌ധന്‍ സായ്‌ശങ്കര്‍ മാപ്പുസാക്ഷിയാകും. ഏഴാം പ്രതിയായ ഇയാളെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ആലുവാ മജിസ്‌ട്രേറ്റ് കോടതിയില്‍ അ്‌പേക്ഷ നല്‍കി. തുടര്‍ന്ന് സായ്‌ശങ്കറിന് കോടതി നോട്ടീസയച്ചു.
07/05/22 വൈകിട്ട് മൂന്നിന് സായ് ശങ്കര്‍ കോടതിയില്‍ ഹാജരാകണം. അതേസമയം നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. കേസിന്റെ തുടരന്വേഷണം 2022 മെയ് 30നകം അവസാനിപ്പിക്കണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനത്തിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികള്‍ വേഗത്തിലാക്കിയത്.
