റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടലൂരിന് സമീപം ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു.

June 6, 2022 - 11:58 am

ചെന്നൈ: തമിഴ്നാട്ടില്‍ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലെ ചെക്ക് ഡാമില്‍ ഞായറാഴ്ച ഉച്ചയോടെ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടത്തിലെ ചെറിയ കുട്ടികള്‍ ചുഴിയില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു പെണ്‍കുട്ടികളും അപകടത്തില്‍പ്പെട്ടത്. 10- 18 പ്രായമുള്ളവരാണ് മരിച്ച പെണ്‍കുട്ടികള്‍. എ മോനിഷ (16), ആര്‍ പ്രിയദര്‍ശിനി (15), സഹോദരിയായ ആര്‍ ദിവ്യദര്‍ശിനി(10), എം നവനീത(18), കെ പ്രിയ(18), എസ് സാങ്വി(16), എം കുമുദ(18) എന്നിവരാണ് മരിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *