റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീനഗറില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

July 14, 2022 - 12:25 pm

ന്യൂഡല്‍ഹി: ശ്രീനഗറില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ടു പേര്‍ നഗരമധ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരേ വെടിവയ്ക്കുകയായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. രണ്ടുപേര്‍ക്കു പരുക്കേറ്റു.ഐ.എസും ലഷ്‌കറെ തൊയ്ബയുടെ അനുബന്ധ സംഘടനയായ റസിസ്റ്റന്റ് ഫ്രണ്ടും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെ ആക്രമണദൃശ്യങ്ങള്‍ ബോഡി ക്യാമറയില്‍ പകര്‍ത്തിയശേഷം പുറത്തുവിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആക്രമണസംഘത്തില്‍ മൂന്നു ഭീകരര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. ആക്രമണദൃശ്യങ്ങള്‍ ബോഡി ക്യാമറയില്‍ ചിത്രീകരിക്കുന്ന മൂന്നാമത്തെ സംഭവമാണിതെന്നും അധികൃതര്‍ പറഞ്ഞു. 2020 ല്‍ ബാരാമുള്ള, 2021 ല്‍ പാമ്പോര്‍ ആക്രമണങ്ങളിലും ഇതേരീതി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ പ്രദേശവാസികളായ 70 യുവാക്കള്‍ വിവിധ ഭീകരസംഘടനകളില്‍ ചേര്‍ന്നിട്ടുണ്ടെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *