റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശ്രീലങ്കയില്‍ ഇറങ്ങേണ്ട 120 വിമാനങ്ങള്‍ ഇറങ്ങിയത് കേരളത്തില്‍

July 14, 2022 - 12:27 pm

ന്യൂഡല്‍ഹി: കലാപം രൂക്ഷമായതോടെ ശ്രീലങ്കയില്‍ ഇറങ്ങേണ്ട 120 വിമാനങ്ങള്‍ ഇറങ്ങിയത് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍.പ്രതിസന്ധി ഘട്ടത്തില്‍ അയല്‍രാജ്യത്തെ സഹായിക്കാന്‍ മനസ് കാട്ടിയ തിരുവനന്തപുരം, കൊച്ചി വിമാനത്താളം അധികൃതരെ വ്യോമയാന മന്ത്രി ജ്യോതിരാതിദ്യ സിന്ധ്യ അഭിനന്ദിച്ചു. പതിവ് ഡ്യൂട്ടിക്ക് പുറമെ അധിക ഡ്യൂട്ടിയാണ് വിമാനത്താവളം അധികൃതര്‍ ഏറ്റെടുത്തത്. ശ്രീലങ്കയിലേക്കു പോകേണ്ട 120-ല്‍ അധികം വിമാനങ്ങള്‍ക്ക് ലാന്‍ഡിങ് അനുവദിച്ചു. ഇത് നമ്മുടെ അയല്‍രാജ്യവുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ ഉപകാരപ്പെടുമെന്നും സിന്ധ്യ ട്വീറ്റ് ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *