കാടാച്ചിറ: കാടാച്ചിറയിലെ എ.ടി.എമ്മിനുള്ളിൽ മൂർഖൻ പാമ്പ്. പണം പിൻവലിക്കാനായി എ.ടി.എമ്മിനുള്ളിൽ കയറിയ യുവതിയാണ് പാമ്പിനെ കണ്ടത്. അവർ ഭയന്ന് ഉടൻതന്നെ പുറത്തേക്കോടി. കാടാച്ചിറ ബസ്സ്റ്റോപ്പിന് സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിനുള്ളിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.
2022 ജൂലൈ 29 ന് ഉച്ചയ്ക്ക് 2.30-നായിരുന്നു സംഭവം. ഏതാണ്ട് ഒരടിമാത്രം നീളമുള്ള ചെറിയ പാമ്പായിരുന്നു. ആളുകളെ കണ്ടതോടെ പാമ്പ് പത്തിവിടർത്തി ചീറ്റി. നാട്ടുകാരനായ യുവാവ് പാമ്പിനെ പിടികൂടി കുപ്പിയിലാക്കി വൈകിട്ടോടെ വനം വകുപ്പ് അധികൃതർക്ക് കൈമാറി
