റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുപ്പതി ക്ഷേത്രത്തിന് 10 ടണ്‍ സ്വര്‍ണം, 15,938 കോടി രൂപയുടെ ആസ്തി

November 7, 2022 - 11:02 am

അമരാവതി: തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തി ക്ഷേത്രട്രസ്റ്റ്. ബാങ്കിലെ സ്ഥിരനിക്ഷേപവും സ്വര്‍ണ്ണ നിക്ഷേപവുമുള്‍പ്പെടെയുള്ള കണക്കാണ് ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) പുറത്തുവിട്ടത്.വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 5,300 കോടി രൂപയോളം മൂല്യമുള്ള 10 ടണ്ണിലധികം സ്വര്‍ണ്ണ നിക്ഷേപവും 15,938 കോടി രൂപയുടെ ധന നിക്ഷേപവുമുണ്ട്. ട്രസ്റ്റ് പുറത്തു വിട്ട കണക്കു പ്രകാരം ആകെ 2.26 ലക്ഷം കോടി രൂപയുടെ ആസ്തി ക്ഷേത്രത്തിനുണ്ട്. 2019 ല്‍ 13,025 കോടി രൂപയായിരുന്ന ബാങ്ക് നിക്ഷേപമാണ് 15,938 കോടിയായി വര്‍ദ്ധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ അങ്ങോളമുള്ള 960 സ്ഥലങ്ങളിലായി 7123 ഏക്കര്‍ ഭൂമിയും ക്ഷേത്രത്തിന്റെ കൈവശമുണ്ട്.ക്ഷേത്രത്തിന്റെ പക്കലുള്ള അധിക ഫണ്ട് ആന്ധ്ര സര്‍ക്കാരിന് നല്‍കുമെന്ന വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ വലിയ തോതില്‍ പ്രചരിച്ചിരുന്നു. അവ ട്രസ്റ്റ് നിഷേധിച്ചു. അധിക ഫണ്ട് ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിക്ഷേപിക്കാനാണ് തീരുമാനമെന്നും ട്രസ്റ്റ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *