റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നതിനെതിരായ ഫിഫയുടെ നിലപാടിനെതിരേ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തി ജര്‍മന്‍ ടീം

November 24, 2022 - 11:44 am

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും പ്രതിഷേധം. വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നതിനെതിരായ ഫിഫയുടെ നിലപാടിനെതിരേ ജര്‍മന്‍ ടീമാണ് പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തിയത്. ജപ്പാനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ടീമൊന്നടങ്കം വായ പൊത്തിപ്പിടിച്ചാണ് പ്രതിഷേധം അറിയിച്ചത്. ടീം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തതും ഇതേ രീതിയിലായിരുന്നു. അതേസമയം ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫെയ്‌സര്‍ വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ചാണ് മത്സരം വീക്ഷിച്ചത്. ഫിഫ പ്രസിഡന്റിനു സമീപമിരുന്നായിരുന്നു മന്ത്രി മത്സരം കണ്ടത്. ആം ബാന്‍ഡ് ധരിക്കാനുള്ള വിലക്ക് സംസാരിക്കാനുള്ള തങ്ങളുടെ അവകാശത്തെ തടയുന്നതിനു സമാനമാണെന്നു ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *