തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടു പ്രതി പ്രവീണ്‍ റാണയുടെയും ബിനാമികളുടെയും പേരിലുള്ള ഭൂമി ഇടപാടുകളെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം നടത്തും. ബിനാമികളുടെ പേരില്‍ 11 ഭൂമിയിടപാടുകളുടെ രേഖകളാണ് ലഭിച്ചത്. ബംഗളൂരുവിലും തൃശൂരിലും പാലക്കാട്ടും കണ്ണൂരിലും റാണ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി പോലീസിനു വിവരം കിട്ടിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് അന്വേഷിക്കുന്നത്.
