റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരള കള്ള് വ്യവസായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു

January 17, 2023 - 9:28 pm

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പാലക്കാട് ജില്ലാ ഓഫീസില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ബോര്‍ഡ് ഡയറക്ടര്‍ കൂടിയായ എ. പ്രഭാകരന്‍ എം.എല്‍.എ കുഴല്‍മന്ദം ചെത്ത് തൊഴിലാളി വിജയന്റെ മകനും എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ ജിജിത്തിന് നല്‍കി നിര്‍വഹിച്ചു. ആലത്തൂര്‍ താലൂക്ക് മദ്യവ്യവസായ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് കെ.എന്‍ നാരായണന്‍ അധ്യക്ഷനായി. പരിപാടിയില്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍ എസ്. സുരേഷ്‌കുമാര്‍, സീനിയര്‍ ക്ലാര്‍ക്ക് കെ.എ രാധാകൃഷ്ണ്‍, വിവിധ യൂണിയന്‍ പ്രതിനിധികള്‍, തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *