റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്

February 21, 2023 - 9:15 am

തിരുവല്ല: ഇരുപത്തിനാലാമത് സംസ്ഥാന സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് വൈകിട്ട് നാലിന് തിരുവല്ല പബ്ലിക് സ്‌റ്റേഡിയത്തില്‍ ആരംഭിക്കും.
പത്തനംതിട്ടയുള്‍പ്പെടെ 12 ജില്ലകള്‍ പങ്കെടുക്കും. ഇന്ത്യന്‍ വിമന്‍സ് ലീഗ് ചാമ്പ്യന്മാരായ ഗോകുലം എഫ്.സി., കേരളാ വിമന്‍സ് ലീഗ് ജേതാക്കളായ ലോഡ്‌സ് എഫ്.എ, കേരള ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയ ക്ലബുകളുടെ വനിതാ താരങ്ങളും പങ്കെടുക്കും. രാവിലെ ഏഴിനു തുടങ്ങുന്ന മത്സരത്തില്‍ കാസര്‍ഗോഡ് വയനാടിനെ നേരിടും. ഉദ്ഘാടന മത്സരത്തില്‍ വൈകിട്ട് കോട്ടയം ആലപ്പുഴയെ നേരിടും. 26 ന് വൈകിട്ട് നാലു മുതലാണു ഫൈനല്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *